കൂടെ നിന്നവർ നോക്കിനിൽക്കെ താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്

ചെങ്ങന്നൂർ: മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഇവർ ടാക്സി മാർഗം പമ്പയിലേക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തി. ഇതിനിടയിലാണ് കാൽ വഴുതി കയത്തിലേക്ക് വീണത്. നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. കൂടെ നിന്നവർ നോക്കിനിൽക്കെ താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസും ഫയർ ഫോഴ്സും എത്തി മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.