എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞു

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠൻ, തൃപ്പണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീകാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതരാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്.

മെക്7 വിവാദത്തിൽ മലക്കം മറിഞ്ഞ് സിപിഎം; വ്യായാമത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിൻവലിച്ച് പി മോഹനൻ

YouTube video player