കോതമംഗലം: എറണാകുളം കോതമംഗലത്ത്  റോഡിനു കുറുകെ ചാടിയ മ്ലാവ് കാറിലിടിച്ചു ചത്തു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞ് തുണ്ടത്ത് വെച്ചാണ് അപകടമുണ്ടായത്.. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നയാളുടെ മുഖത്തും കയ്യിനും പരിക്കേറ്റു. 

കൂവപ്പടി സ്വദേശി സജിത്തിനാണ് പരിക്കേറ്റത്. അപകടത്തിൽ  കാര്‍ ഭാഗികമായി തകര്‍ന്നു. കാറിടിച്ചതിനെ തുടർന്ന് റോഡിൽ വീണു കിടന്ന മ്ളാവ് ഫോറസ്റ്റ് അധികൃതർ ചികിത്സക്കായി കൊണ്ടു പോകും വഴിയാണ് ചത്തത്. 

കാടിനോടുത്തുള്ള റോഡിൽ അപകടങ്ങള്‍ പതിവാണ്. ഒരു മാസത്തിനിടെ ഇത്തരത്തിൽ അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. വനംവകുപ്പ് അധികൃതര്‍ യുവാവിനെ ആശുപത്രിയിലെത്താൻ സഹായിച്ചില്ലെന്നും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.