ചന്ദന മരം മോഷ്ടിക്കപ്പെട്ട വിവരം ജീവനക്കാർ തന്നെയാണ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചത്. രാത്രി മതിൽ ചാടിക്കടന്നാണ് മോഷണമെന്നാണ് നിഗമനം.
തിരുവനന്തപുരം: മൺവിളയിലെ ആൾ ഇന്ത്യാ റേഡിയോയുടെ ഓഫീസ് വളപ്പിൽ നിന്ന് ചന്ദന മരം രഹസ്യമായി മുറിച്ചുക്കടത്തി. തിങ്കളാഴ്ച രാത്രിയാണ് അജ്ഞാതർ മരംമുറിച്ച് കടത്തിയത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം തുടങ്ങി.
ആൾ ഇന്ത്യാ റേഡിയോയുടെ ഓഫീസ് പറമ്പിലെ ചന്ദന മരം മോഷ്ടിക്കപ്പെട്ട വിവരം ജീവനക്കാർ തന്നെയാണ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരംമുറിച്ച് കടത്തിയതായി കണ്ടെത്തി. രാത്രി മതിൽ ചാടിക്കടന്നാണ് മോഷണമെന്നാണ് നിഗമനം.
എത്ര രൂപ വിലമതിക്കുന്ന മരമാണ് കടത്തിയതെന്ന് കണ്ടെത്താനായി വിശദമായ പരിശോധന നടത്തും. കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ഇവിടെനിന്നും വ്യാപകമായി ചന്ദനം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ച് കടത്തുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുർന്ന് സുരക്ഷ കർശനമാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
