Asianet News MalayalamAsianet News Malayalam

എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകം; സാനിറ്റൈസര്‍ വെച്ച ഉടന്‍ അടിച്ചുമാറ്റുന്നെന്ന് ജീവനക്കാര്‍

ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്‍റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വെക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വെക്കേണ്ട താമസം അടിച്ചുകൊണ്ടുപോകും. സാനിറ്റൈസര്‍ വെക്കുന്ന സമയത്ത് തന്നെ എടുത്തുകൊണ്ടുപോകുന്ന സ്ഥലങ്ങളും ഉണ്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു

sanitizer theft increasing in atm in kozhikode cctv visuals out
Author
Kakkodi, First Published Apr 29, 2021, 9:54 AM IST

കക്കോടി: കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നു. കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ട് അര ലിറ്റര്‍ സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കക്കോടി എസ്ബിഐ എടിഎമ്മില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ ഒരാള്‍ വന്ന് പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകി. സാമാന്യം തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്‍റെ ബോട്ടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോയി.  രണ്ടാമത്തെയാള്‍ വന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ചു. അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്. 

ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്‍റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വെക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വെക്കേണ്ട താമസം അടിച്ചുകൊണ്ടുപോകും. സാനിറ്റൈസര്‍ വെക്കുന്ന സമയത്ത് തന്നെ എടുത്തുകൊണ്ടുപോകുന്ന സ്ഥലങ്ങളും ഉണ്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു. 

എടിഎമ്മില്‍ സാനിറ്റൈസര്‍ ഇല്ലാതാവുന്നതോടെ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന കോഴിക്കോടക്കമുള്ള ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്തി ജീവനക്കാരെ വഴക്ക് പറയാന്‍ തുടങ്ങും. അങ്ങനെയാണ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതും സാനിറ്റൈസര്‍ മോഷണം കൈയ്യോടെ പിടികൂടിയതും. ഇതുവരെ പോലീസിലൊന്നും പരാതി നല്‍കിയില്ലെങ്കിലും ഇങ്ങനെ തുടര്‍ന്നാല്‍ മറ്റ് വഴിയില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios