മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

മലപ്പുറം:മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂള്‍ ബസിന്‍റെ ക്ലീനറായ മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടി സംഭവം വീട്ടിൽ പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. തുടർന്നു വീട്ടുകാർ കല്പകഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. അതേസമയം, പ്രതി ആഷിഖും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെയും സഹോദരിയെയും ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദിച്ചെന്നാണ് പരാതി. ആഷിഖിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്നവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്

YouTube video player