Asianet News MalayalamAsianet News Malayalam

ക്വാറന്റൈന്‍ ലംഘിച്ച് പ്രിന്‍സിപ്പാള്‍ സ്‌കൂളിലെത്തി; ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു

പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
 

School principal reached school and violate quarantine
Author
Malappuram, First Published Jan 1, 2021, 9:11 PM IST

അരീക്കോട്: ക്വാറന്റൈന്‍ ലംഘിച്ച് പ്രിന്‍സിപ്പാള്‍ സ്‌കൂളിലെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. ഊര്‍ങ്ങാട്ടീരി മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അടപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രിന്‍സിപ്പാള്‍ ചട്ടം ലംഘിച്ചത്. പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിന്റെ മറ്റ് മൂന്ന്് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിന്നു. ഇത് വകവെക്കാതെ പ്രിന്‍സിപ്പല്‍ സ്‌കൂളലെത്തിയത്.
 

Follow Us:
Download App:
  • android
  • ios