ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിൻസിപ്പാളിനെതിരെ ചുമത്തിയിരിക്കുന്നത്.  തനിക്കെതിരായ ആരോപണം പ്രിന്‍സിപ്പാള്‍ നിഷേധിച്ചു. 

പുൽപ്പള്ളി: വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പൊലീസ്. പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയിലാണ് അതേ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ കേസ് എടുത്തത്. പ്രിൻസിപ്പാൾ എം ആർ രവിക്കെതിരെയാണ് പുൽപ്പള്ളി പൊലീസ് കേസെടുത്തത്. 

ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിൻസിപ്പാളിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ സ്കൂൾ പ്രിൻസിപ്പാളായ എം ആർ രവി തനിക്കെതിരായ ആരോപണം നിഷേധിച്ചു.