കൊല്ലം: കൊല്ലം ചിതറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് കാറപകടത്തില്‍ പരിക്കേറ്റു. കാനൂർ സ്വദേശി റുക്സാന ഫാത്തിമയുടെ കാലിനുമുകളിലൂടെ പ്രദേശത്തെ ഒരു ഡ്രൈവിങ് സ്‌കൂളിന്റെ കാർ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.