Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ

പെൺകുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.  

school student kidnapped and raped in Kozhikode apn
Author
First Published Aug 24, 2023, 3:52 PM IST

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, തൊട്ടിൽപാലത്തിന് അടുത്ത് മറ്റൊരു സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് വ്യക്തമായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ച് കടന്നപ്പോഴാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥ? അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല; സർക്കാരിനെതിരെ സതീശൻ

 

asianet news

 

 

Follow Us:
Download App:
  • android
  • ios