Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ യുവാവിനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

കടമുറിയില്‍ ഉറങ്ങിക്കിടന്ന റോയിയെ പുലര്‍ച്ചെ വിളിച്ചുണത്തി വടി വാളുകൊണ്ട് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിടുകയും ചെയ്തു. 

school teacher arrested in quotation case
Author
Idukki, First Published Dec 15, 2020, 11:19 PM IST

ഇടുക്കി: യുവാവിനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ചിന്നക്കനാല്‍ മാനേജ്മെന്റ് സ്‌കൂള്‍ അധ്യാപകന്‍ സോജ(45)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണിത്തിനുശേഷം ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ചയായി കോട്ടയം കോതമംഗലം ആശുപത്രിയില്‍ ഹ്യദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 

തിങ്കളാഴ്ച രാത്രിയോടെ അസുഖം ഭേദമായി ആശുപത്രിവിട്ടെേതാടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പള്ളിവക കെട്ടിത്തില്‍ നിന്ന് യുവാവിനെ ഇറക്കിവിടാന്നാണ് ദേശീയപണിമുക്ക് ദിവസം അധ്യാപകന്റെ നേത്യത്വത്തില്‍ പന്ത്രണ്ടുപേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. കടമുറിയില്‍ ഉറങ്ങിക്കിടന്ന റോയി (40) നെ പുലര്‍ച്ചെ വിളിച്ചുണത്തി വടി വാളുകള്‍ ഉപയോഗിച്ച് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിടുകയും ചെയ്തു. 

രാവിലെ ആറുമണിയോടെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവാവ് ഇപ്പോഴും എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാര്‍ എഎസ്പിയുടെ നേത്യത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഒളിവില്‍പോയി. ഇതോടെ അടിമാലി സി ഐയുടെ നേത്യത്വത്തില്‍ ഏഴുപേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. 

Follow Us:
Download App:
  • android
  • ios