കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ടു വീണ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു.  സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ ചെറുവേക്കൽ സ്വദേശി എബിനെ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ടു വീണ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ ചെറുവേക്കൽ സ്വദേശി എബിനെ ആശുപത്രിയിലേക്ക് മാറ്റി. ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്താണ് രാവിലെ അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ സ്കൂട്ടർ ഓരോ വാഹനങ്ങളെയായി മറികടന്ന് വരികയായിരുന്നു. ഇതിനിടെ വളവിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് എബിൻ റോഡിൽ വീണു. തുടർന്ന് എതിരെ എത്തിയ കാർ സ്കൂട്ടിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗതയിൽ സ്കൂട്ടര്‍ എത്തുന്നതും വളവിൽ വെച്ച് മറിയുന്നതും കാറിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Asianet News Live | PP Divya | ADM Death | Sandeep Varier | Kodakara Case | Malayalam News Live