എളേറ്റിൽ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തെറ്റായി എതിർദിശയിൽ വന്ന പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരി മുക്കിലാണ് സംഭവം. മറിവീട്ടിൽ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് ആണ് മരിച്ചത്. കിഴക്കോത്ത് കച്ചേരിമുക്കിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം നടന്നത്. എളേറ്റിൽ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തെറ്റായി എതിർദിശയിൽ വന്ന പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞു. ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News