മുൻ വർഷം വിജയിച്ച കോൺഗ്രസിന് വെറും 148 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ബിജെപി 39 വോട്ടുകൾ നേടി.
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എസ്ഡിപിഐ. പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡായ പുലിപ്പാറയിലാണ് എസ്ഡിപിഐ സ്ഥാനാർഥിയായ മുജീബ് പുലിപ്പാറ വിജയിച്ചത്. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത്. മുജീബ് 674 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന്റെ ടിഎൻ സീമ 448 വോട്ടുകൾ നേടി. മുൻ വർഷം വിജയിച്ച കോൺഗ്രസിന് വെറും 148 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ബിജെപി 39 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 454 വോട്ട് നേടിയാണ് യുഡിഎഫിലെ അബ്ദുൽ കരിം വിജയിച്ചത്. അന്ന് എസ്ഡിപിഐയുടെ പുലിപ്പാറ ബിജു രണ്ടാമതെത്തി. എൽഡിഎഫിന് 279 വോട്ട് ആയിരുന്നു അന്ന് ലഭിച്ചത്. കോൺഗ്രസ് അംഗം അബ്ദുൾ ഖരീം മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
Read More... 'സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം'; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് വിഡി സതീശന്‍
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 17 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു.
മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.
