സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് 600 തേങ്ങ മോഷ്‌ടിച്ച കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി സൂക്ഷിച്ചിരുന്ന 600 തേങ്ങ മോഷ്ടിച്ച കേസില്‍ രണ്ടാമത്തെ പ്രതിയും പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ചെട്ടിത്തോപ്പ് പറമ്പില്‍ രജീഷിനെയാണ് വെള്ളയില്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കനകാലയ ബാങ്കിന് സമീപം താമസിക്കുന്ന ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് രജീഷും സുഹൃത്തും 600 തേങ്ങകള്‍ മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ രജീഷിന്റെ സുഹൃത്തിനെ പിടികൂടിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. എസ്‌ഐമാരായ ശ്യാം, ശിവദാസന്‍, എഎസ്‌ഐ ഷിജി, സിപിഒ അനിതാബ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

YouTube video player