ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി ബീച്ചുകളിൽ വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് മനസിലായിട്ടുണ്ട്.
ചേർത്തല: ആലപ്പുഴയിലെ തീരദേശ മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തുറവൂർ പഞ്ചായത്ത് 16-ാം വാർഡിൽ പുതിയ നികർത്തിൽ അഖിലി (24)നെയാണ് ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
തീരദേശ മേഖലയായ അന്ധകാരനഴി ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഖിലിനെ പിടിയിലാകുന്നത്. പിടികൂടുമ്പോൾ 2.300 കിലോഗ്രാം കഞ്ചാവ് അഖിലിൽ നിന്നും കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മാരായ ബെന്നി വർഗ്ഗീസ്, കെ പി സുരേഷ്, വി സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ കെ വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ പി അരുൺ, എം ഡി വിഷ്ണുദാസ്,ആകാശ് നാരായണൻ എന്നിവരും അന്വഷണ സംഘത്തിൽ പങ്കെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
