ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് കായംകുളം, കൃഷ്ണപുരം എന്നിവിടങ്ങളിൽ വിൽപന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ആലപ്പുഴ: കായംകുളത്ത് 32 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. കൃഷ്ണപുരം തൈയ്യിൽ വീട്ടിൽ വൈശാഖ് (27) ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് കായംകുളം, കൃഷ്ണപുരം എന്നിവിടങ്ങളിൽ വിൽപന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായാണ് ഈ നടപടി.