അധ്യാപകനാണ് കുട്ടിള്‍ക്ക് പഠനസഹായി ആയ പ്രസിദ്ധീകരണങ്ങള്‍ സ്വന്തം കൈയ്യിലെ പണം മുടക്കി വാങ്ങുന്നത് എന്നറിഞ്ഞ ഷൈന്‍ രാജ് ഇവർക്കായുള്ള ഗൈഡുകൾ എത്തിച്ചു നൽകാം എന്ന് ഉറപ്പ് നല്‍കി.
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ പരിശോധനയ്ക്കായി എത്തിയ സെക്ട്രൽ മജിസ്ട്രേറ്റ് കോട്ടൂർ ആദിവാസി ഊരിലെ കുട്ടികളുടെ പഠന സഹായത്തിനു വഴികാട്ടി കൂടിയായി. വാലിപ്പാറ സാമൂഹ്യ പഠന കേന്ദ്രത്തിലെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള ഉള്ള മുഴുവൻ കുട്ടികൾക്കും സൗജന്യമായി ലേബർ ഇന്ത്യ എത്തിച്ചു നൽകി സെക്ട്രൽ മജിസ്‌ട്രേറ്റ് ഷൈൻ രാജ്.
ആദിവാസി സെറ്റിൽമെന്റ് ആയ വാലിപറയിൽ കഴിഞ്ഞ ദിവസം കുറ്റിച്ചൽ പൂവച്ചൽ പഞ്ചായത്തുകളുടെ സെക്ടറൽ മജിസ്‌ട്രേറ്റ് ആയ ഷൈൻ രാജ് സി ഡി പരിശോധനയ്ക്കെത്തിയിരുന്നു. വാലിപ്പാറയിലെ സാമൂഹ്യ പഠന കേന്ദ്രത്തില്‍ എത്തിയ സെക്ടറല്‍ മജിസ്ട്രേറ്റ്, വനത്തിനുള്ളിൽ ആയിരുന്നിട്ടു കൂടി സാമൂഹ്യ അകലം പാലിച്ച് അധ്യാപനം നടത്തുന്ന അധ്യാപകനെയും വിദ്യാര്‍ത്ഥികളെയും കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാരെയും അഭിനന്ദിച്ചിരുന്നു. സാമൂഹ്യ അകലവും മാസ്കും മറ്റ് സുരക്ഷാ ക്രമീകരണങ്ങളുമൊക്കെ ഉറപ്പ് വരുത്തിയായിരുന്നു പ്രവര്‍ത്തനം.
സെക്ട്രൽ മജിസ്‌ട്രേറ്റ് ഷൈൻ രാജ് അധ്യാപകനെയും ജീവനക്കാരെയും അഭിനന്ദിക്കുകയും കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നു. ക്ലാസ് എടുക്കുന്ന അധ്യാപകനാണ് കുട്ടിള്‍ക്ക് പഠനസഹായി ആയ പ്രസിദ്ധീകരണങ്ങള്‍ സ്വന്തം കൈയ്യിലെ പണം മുടക്കി വാങ്ങുന്നത് എന്നറിഞ്ഞ ഷൈന്‍ രാജ് ഇവർക്കായുള്ള ഗൈഡുകൾ എത്തിച്ചു നൽകാം എന്ന് ഉറപ്പ് നല്‍കി.
തുടര‍്‍ന്ന് ലേബർ ഇന്ത്യ പബ്ലിക്കേഷൻ മേധാവി സന്തോഷ് ജോർജ് കുളങ്ങരയെ ബന്ധപ്പെട്ട ഷൈൻ രാജ് അദ്ദേഹത്തെ വിവരങ്ങൾ ധരിപ്പിച്ച് കുട്ടികള്‍ക്കായുള്ള പഠനസഹായികളെത്തിച്ച് നല്‍കുകയായിരുന്നു. ഇവിടുത്തെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടികൾക്ക് സൗജന്യമായി ലേബർ ഇന്ത്യ എത്തിച്ചതോടെ കുട്ടികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. കുട്ടികൾക്ക് വലിയ സ്‌ക്രീനിൽ അധ്യാപകർ പഠിപ്പിക്കുന്നത് കാണാനും അത് കേട്ട് പഠിക്കാനും ഉള്ള സൗകര്യം കൂട്ടായ പരിശ്രമത്തിലൂടെ ഉടൻ സാധ്യമാകുമെന്നും ഷൈൻ സി ഡി പറഞ്ഞു. പി ഡബ്ള്യുഡി അസിസ്റ്റന്റ് എഞ്ചിനീയറാണ് ഷൈന്‍.
പഠന സാമിഗ്രികളുടെ വിതരണോദ്‌ഘാനം വാർഡ് അംഗം രശ്മിയുടെ അധ്യക്ഷതയിൽ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ കുട്ടികൾക്കു നൽകി നിർവഹിച്ചു. തുടർന്ന് സെക്ട്രൽ മജിസ്‌ട്രേറ്റ് ഷൈൻ രാജ് സി ഡി, മാധ്യമ പ്രവർത്തകനായ എ പി സജുകുമാർ, അധ്യാപകൻ സുകു എന്നിവർ കുട്ടികൾക്കു ലേബർ ഇന്ത്യ വിതരണം ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
