തിരുവനന്തപുരം: പെരുങ്കടവിളയില്‍ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര അങ്കോട് സ്വദേശി ഗോപിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്പത്തിയഞ്ചു വയസുകാരനായ ഗോപിയുടെ മൃതദേഹം പെരുങ്കടവിള ഡെല്‍റ്റാ ക്വാറിയുടെ ക്യാബിനിലാണ് കണ്ടെത്തിയത്. 

ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന പരാതി ഗോപി പറഞ്ഞിരുന്നതായി നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.