വനിതാവാര്‍ഡില്‍ കയറി കിടന്ന യുവാവിനെ ഇറക്കിവിട്ടതിന് ആക്രമണം; സുരക്ഷാജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:00 PM IST
security officer attacked in vandanam hospital
Highlights

സ്ഥലത്ത് നിന്നും പോയ യുവാവ് രാത്രി 11.30 ഓടെ മറ്റ് രണ്ട് യുവാക്കളയും കൂട്ടി വീണ്ടും ആശുപത്രിയിൽ എത്തുകയും കൈയ്യിൽ കരുതിയിരുന്ന ഇടികട്ട പോലുള്ള മാരകായുധം ഉപയോഗിച്ച് മോഹനന്‍റെ മുഖത്ത് ഇടിച്ച് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇടി കൊണ്ട് നിലത്ത് വീണ ഇദ്ദേഹത്തെ 3 യുവാക്കളും ചേർന്ന് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനായ മോഹനൻ (55) നാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.30 ഓടെ ആശുത്രിയിലെ വനിതാ വാർഡായ 18 ൽ വെച്ചായിരുന്നു സംഭവം.

ചമ്പക്കുളം സ്വദേശിയായ ഒരു യുവാവ് രാത്രി 10 ഓടെ വനിതകളെ കിടത്തി ചികിത്സിക്കുന്ന വാർഡ് 18 ൽ അനധികൃതമായി പ്രവേശിക്കുകയും വാർഡിലെ ഒഴിഞ്ഞ കട്ടിലിൽ കിടക്കാൻ ശ്രമിക്കുകയുമായിരുന്നു. പതിനെട്ടാം വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഇത് ചോദ്യചെയ്യ്തു. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നായപ്പോള്‍ ഇയാള്‍ സെക്യൂരിറ്റി ഓഫിസിൽ വിവരം അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് ഒമ്പതില്‍ ഡൂട്ടിയിലുണ്ടായിരുന്ന മോഹനന്‍ വാർഡ് 18 ൽ എത്തുകയും വനിതാ വാർഡിൽ പ്രവേശനമില്ലന്നും ഇവിടെ നിന്ന് ഇറങ്ങണമെന്നാവശ്യപെടുകയായിരുന്നു. ഇതോടെ സ്ഥലത്ത് നിന്നും പോയ യുവാവ് രാത്രി 11.30 ഓടെ മറ്റ് രണ്ട് യുവാക്കളയും കൂട്ടി വീണ്ടും ആശുപത്രിയിൽ എത്തുകയും കൈയ്യിൽ കരുതിയിരുന്ന ഇടികട്ട പോലുള്ള മാരകായുധം ഉപയോഗിച്ച് മോഹനന്‍റെ മുഖത്ത് ഇടിച്ച് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇടി കൊണ്ട് നിലത്ത് വീണ ഇദ്ദേഹത്തെ 3 യുവാക്കളും ചേർന്ന് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.

മർദ്ദനമേറ്റതിന്‍റെ വേദനയിൽ ഇദ്ദേഹം നിലവിളിക്കുകയും നിലവിളി കേട്ട് മറ്റ് സുരക്ഷ ജീവനക്കാരും എയ്ഡ് പൊലീസും സംഭവസ്ഥലത്തെത്തി. ആക്രമികളെ പിടിക്കാൻ ശ്രമിച്ചങ്കിലും ഒരാൾ ഓടി രക്ഷപെട്ടു. രണ്ട് യുവാക്കളെ പേരെ പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാരനായ മോഹനൻ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

loader