മലപ്പുറം: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്കാരം നടത്തിയ ഏഴ് പേരെ പൊലീസ് പിടികൂടി. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് സെന്‍ററിന് സമീപമുള്ള പള്ളിയില്‍ രാത്രിയിലാണ് നമസ്കാരം നടന്നത്. ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് എത്തിയതോടെ ഇവര്‍ ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. ഏഴുപേര്‍ക്കുമെതിരെ കേസെടുത്തതിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. പരിശോധനകള്‍ തുടരുമെന്നും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിസ്വീകരിക്കുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.