Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ വിദേശത്ത് നിന്ന് വന്ന ആറ് പേർ ഉൾപ്പെടെ ഏഴു പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് 19
 

seven more people affected coronavirus in kozhikode
Author
Kozhikode, First Published Jul 2, 2020, 6:41 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിദേശത്ത് വന്ന ആറ് പേർ ഉൾപ്പെടെ ഏഴു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍

1. ആയഞ്ചേരി സ്വദേശിനി (26) -ജൂണ്‍ 28ന് ഖത്തറില്‍നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും  സ്രവം പരിശോധന്‌ക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് നിന്നും കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

2. കോടഞ്ചേരി സ്വദേശി (27)- ജൂണ്‍ 29 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരിയിലുള്ള കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും  വരുന്നവര്‍ക്കുള്ള  റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി അങ്കമാലി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

3. അരക്കിണര്‍ സ്വദേശി (25)-  ജൂണ്‍ 28ന് ദുബൈയില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് തലശ്ശേരി ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലാണ്.

4.ചെറുവണ്ണൂര്‍ സ്വദേശി (48) -ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന്  ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കണ്ണൂരില്‍ നിന്നും ജൂണ്‍ 30 ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലാണ്.

5. കാക്കൂര്‍ സ്വദേശി (37)- ജൂണ്‍ 26ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം രാത്രി കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 28ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവം പരിശോധനക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

6. ചക്കിട്ടപ്പാറ സ്വദേശി (39)- ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സഹയാത്രികര്‍ പോസിറ്റീവ് ആണെന്നറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 27ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ പേരാമ്പ്ര ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

7.കൊളത്തൂര്‍ അദ്വൈതാശ്രമവാസി (50) - നാലരമാസം ഗുജറാത്തില്‍ താമസിച്ച് ജൂണ്‍ 29ന് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios