ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ പുറത്തെടുത്തത്. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.  

കോട്ടയം : എരുമേലി മുക്കൂട്ടുതറയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് ശബരിമല തീർത്ഥാടകർക്ക് പരിക്ക്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച സ്വകാര്യ ബസ്സും പമ്പയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ബസുകൾക്കിടയിലായി കുടുങ്ങിയ ഡ്രൈവ‍ര്‍മാരെ പുറത്തെടുത്തത്. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. 

വർക്കലയിൽ കാറ്റാടിമരത്തിൽ വിദേശിയുടെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

YouTube video player