ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു. ആദ്യം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അരൂര്‍: ആലപ്പുഴയില്‍ കോഴികളെ കൂട്ടിലേക്ക് കയറ്റാൻ ഓടിയ കുട്ടി സമീപത്തുകിടന്ന കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ച് വീണു മരിച്ചു. അരൂർ എഴുപുന്ന തെക്ക് ബഥനിയ സമൂഹം ചെരുവില്‍ സന്തോഷ്, ധന്യ ദമ്പതികളുടെ മകന്‍ സച്ചിന്‍ കുര്യനാണ് മരണപ്പെട്ടത്. എഴുപുന്ന തെക്ക് സെന്‍റ് ആന്‍റണീസ് ഗവ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.