തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവനുമുന്നിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരൻ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂർ രേവതിയിൽ ഭഗവത് ആണ് മരിച്ചത്. ശനിയാഴ്ച പകൽ പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് ഇവര്‍ യാത്ര ചെയ്ത ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥിയാണ് ഭഗവത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ എസ് എ ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലക്കു മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യ മനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പൻ വിശ്വംഭരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.