അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 60കാരൻ പീഡിപ്പിച്ചതായി പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതൽ അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. 

ഇയാൾ പലതവണ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ അറിയിച്ചത് പ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തൽമണ്ണ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ പിതാവും മാതാവും പണിക്കുപോകുന്നതിനാൽ കുട്ടി മാത്രമാണ് വീട്ടിലുണ്ടാകാറെന്നാണ് വിവരം.

Read Also: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പയ്യന്നൂരില്‍ 55കാരന്‍ പിടിയില്‍

ബ്രിട്ടനിലെ ഏറ്റവും ഭീകരനായ ശിശുപീഡകൻ, ഒടുവിൽ ജയിലിൽ കൊല്ലപ്പെട്ടത് ഗിത്താർ കമ്പികൊണ്ട് കഴുത്തുഞെരിക്കപ്പെട്ട്

റംസിയുടെ ആത്മഹത്യ: പ്രതിയായ ഹാരിസ് മുഹമദിനെ ദുര്‍ബല വകുപ്പുകളെന്ന് ആരോപണം