ശിവപ്രസാദിന്റെ പിതാവ് സജിത്തിന് സ്വന്തമായി വീടില്ല. ശിവപ്രസാദും മാതാവും ഉൾപ്പെടുന്ന കുടുംബവുമായി സഹോദരിമാരുടെ വീടുകളിൽ മാറി മാറി താമസിച്ച് വരുകയാണിപ്പോള്‍. 

മുഹമ്മ: കളഞ്ഞ് കിട്ടിയ പണം മടക്കി നൽകി വിദ്യാര്‍ഥി മാതൃകയായി. മുഹമ്മ തെക്കേപുരക്കൽ സജിത്തിന്റെ മകൻ ശിവപ്രസാദാണ് പണം മടക്കി നൽകിയത്. മുഹമ്മ കെ പി മെമ്മോറിയൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവപ്രസാദ്. സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോൾ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ വെച്ചാണ് പണപൊതി കിട്ടിയത്. ഉടൻ തന്നെ തനിയെ മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തി പണമടങ്ങിയ പൊതി കൈമാറി.

മുഹമ്മയിൽ ലോട്ടറി വിറ്റ് നടക്കുന്ന ബാബുവിന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടതായിരുന്നു പണം. 3500 രുപയും ആധാർ കാർഡും മറ്റ് രേഖകളുമാണ് പൊതിക്കെട്ടിൽ ഉണ്ടായിരുന്നത്. പൊലീസ് അറിയിച്ചതനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ബാബു പണമടങ്ങിയ പേഴ്സ് ശിവപ്രസാദിൽ നിന്ന് കൈപ്പറ്റി.

Read more... തുടർച്ചയായി ക്ലാസിൽ വരാതായി, അന്വേഷിച്ചെത്തിയ സ്കൂൾ അധികൃതരോട് പെണ്‍കുട്ടി തുറന്നുപറഞ്ഞു; 3 അധ്യാപകർ പിടിയിൽ

ശിവപ്രസാദിന്റെ പിതാവ് സജിത്തിന് സ്വന്തമായി വീടില്ല. ശിവപ്രസാദും മാതാവും ഉൾപ്പെടുന്ന കുടുംബവുമായി സഹോദരിമാരുടെ വീടുകളിൽ മാറി മാറി താമസിച്ച് വരുകയാണിപ്പോള്‍.