Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ

പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

sexual assault against child perumbavoor sts
Author
First Published Oct 21, 2023, 6:45 AM IST

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നു.

അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്പാവൂരിൽ ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

കൊല്ലം കുളത്തുപ്പുഴയില്‍ കാട്ടുപോത്തിന്‍റെ ആക്രമണം, യുവാവിന് ഗുരുതര പരിക്ക്, മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Follow Us:
Download App:
  • android
  • ios