പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി സ്വദേശി ഗിരിജപ്പൻ എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8