Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ - എംഎസ്എഫ് സംഘർഷം; 2 എംഎസ്എഫ് നേതാക്കൾ അറസ്റ്റിൽ

ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷം. ഇന്നലെ വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിൻ്റെ തുടർച്ചയാണ് സംഘർഷം. 
 

sfi -msf workers clash in calicut university
Author
First Published Aug 16, 2024, 7:19 AM IST | Last Updated Aug 16, 2024, 9:45 AM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎസ്എഫ് നേതാക്കൾ അറസ്റ്റിൽ. എംഎസ്.ഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് അർഷാദ് തറയിട്ടാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള ആയുധങ്ങളുമായി പിന്നീട് പ്രകടനം നടത്തിയിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷമുണ്ടായത്. ഇന്നലെ വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിൻ്റെ തുടർച്ചയാണ് സംഘർഷമെന്നാണ് പൊലീസ് പറയുന്നത്. 

ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിന്റെ കൊലപാതകം: മൃതദേഹം യുപിയിൽ, പ്രതിയെ പിടിച്ചത് രാജസ്ഥാനിൽ നിന്ന്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios