നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്ഐ നേതാവ് എസ് വിപിൻ നടത്തിയ ഭീഷണി പ്രസംഗത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
പാലക്കാട്: പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് - എൽഡിഎഫ് സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ലാത്തി വീശിയതിന് എതിരെ ആയിരുന്നു എസ്എഫ്ഐ നേതാവിന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും പറഞ്ഞായിരുന്നു ഭീഷണി. ഇന്നലെ നീറ്റ് പരീക്ഷ അട്ടിമറിക്ക് എതിരായ പ്രതിഷേധ മാർച്ചിലായിരുന്നു എസ്എഫ്ഐ നേതാവ് വിപിന്റെ ഭീഷണി പ്രസംഗം.


