Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പൊലീസ് ചുമത്തിയ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസിൽ ഷാജന്‍ സ്‌കറിയക്ക് ജാമ്യം 

ഷാജൻ സ്കറിയക്കെതിരെ  സൈബർ പൊലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു. 

Shajan Skaria granted bail in case of leaking wireless message ppp
Author
First Published Dec 12, 2023, 6:59 PM IST

കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. ഷാജന്‍ സ്‌കറിയക്കെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സ്കറിയക്കെതിരെ  സൈബർ പൊലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു. 

അതേസമയം, മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. നിലമ്പൂർ പൊലീസെടുത്ത കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്.

മുൻകൂർ ജാമ്യ ഉത്തരവിൽ ഹൈക്കോടതി നൽകിയ പരാമർശം കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിനായി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. 

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കറായിരുന്നു ഹർജി സമർപ്പിച്ചത്. 

അതേസമയം, അടുത്തിടെയും ഷാജൻ സ്കറിയക്കെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ്  കോട്ടയം കുമരകം പൊലീസ് കേസെടുത്തത്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം: സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios