Asianet News MalayalamAsianet News Malayalam

ഷെയറിട്ട 25 ലക്ഷവുമായി ഷംനാദും അഷ്കറും പോയത് ബംഗളൂരുവിലേക്ക്; സകല പ്ലാനും പൊളിച്ച് പൊലീസ്, ഒടുവിൽ അറസ്റ്റ്

വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ 1.198 കിലോഗ്രാം എംഡിഎംഎയുമായി ലോറി ഡ്രൈവര്‍ കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദ്(44) പിടിയിലായിരുന്നു.

shared amount 25 lakh for buying mdma from bengaluru 2 arrested in police operation
Author
First Published Aug 9, 2024, 6:40 PM IST | Last Updated Aug 9, 2024, 6:40 PM IST

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടുപ്രതിയെയും വലയിലാക്കി വയനാട് പൊലീസ്. കോഴിക്കോട് ഈങ്ങാപ്പുഴ ആലിപറമ്പില്‍ വീട്ടില്‍ എ എസ്. അഷ്‌ക്കര്‍(28)നെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബത്തേരി പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ 1.198 കിലോഗ്രാം എംഡിഎംഎയുമായി ലോറി ഡ്രൈവര്‍ കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദ്(44) പിടിയിലായിരുന്നു. ഈ സംഭവത്തിലാണ് മറ്റൊരു അറസ്റ്റും രേഖപ്പെടുത്തിയിട്ടുള്ളത്. ഷംനാദും അഷ്‌ക്കറും 25 ലക്ഷത്തോളം രുപ പങ്കിട്ടെടുത്ത് ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയത്. ഇത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വില്‍പ്പന നടത്തുന്നതിനായുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്.

ഓഗസ്റ്റ് ആറിനാണ് ഷംനാദ് ലോറിയിലും അഷ്‌ക്കര്‍ കാറിലുമായി ബംഗളൂരുവിലേക്ക് പോയത്. ഇരുവരും ചേര്‍ന്ന് അവിടെ നിന്ന് എംഡിഎംഎ വാങ്ങി ലോറിയില്‍ ഡ്രൈവര്‍ ക്യാബിനിലെ സ്പീക്കര്‍ ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നു. ഷംനാദ് ലോറിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന സമയത്താണ് പിടിയിലായത്. കോഴിക്കോട്ടേക്ക് പോയ അഷ്‌ക്കറിനെ താമരശ്ശേരി പുതുപ്പാടിയില്‍ വെച്ചാണ് പിടികൂടുന്നത്. എസ് സി പി ഒമാരായ സുഭാഷ്, സബിത്ത്, വിജിത്ത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച ഡിഐജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാപൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് എംഡിഎംഎ പിടികൂടിയത്. വയനാട് ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്.

'എന്താണ് ഇയാളുടെ യോഗ്യത'; വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ, 'ചെകുത്താനെ'തിരെ കേസ്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios