കുടുംബാംഗങ്ങള്‍ക്കൊപ്പം തയ്യാറാക്കിയ റീൽസ് തൃശൂർ പ്രസ് ക്ലബിൽ ഇന്ന് പ്രകാശനം ചെയ്തു

തൃശൂർ: എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമായി റീൽസ് തയ്യാറാക്കി ഔഷധി ചെയർപേഴ്സണ്‍ ശോഭനാ ജോർജ്. കുടുംബാംഗങ്ങള്‍ക്കൊപ്പം തയ്യാറാക്കിയ റീൽസ് തൃശൂർ പ്രസ് ക്ലബിൽ ഇന്ന് പ്രകാശനം ചെയ്തു.

'ജനനന്മയ്ക്കായി എൽഡിഎഫ്, ജനരക്ഷയ്ക്കായി എൽഡിഎഫ്, മതസൌഹാർദത്തിന് എൽഡിഎഫ്' എന്ന പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജിനെ കാണാം. നാടിന്‍റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ, ജനങ്ങള്‍ക്ക് സമാധാനത്തോടെ, സാഹോദര്യത്തോടെ, സ്വാതന്ത്ര്യത്തോടെ അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ഈ മണ്ണിൽ ജീവിക്കാൻ എൽഡിഎഫിന് വോട്ട് ചെയ്യാനാണ് റീൽസിൽ ശോഭനാ ജോർജ് ആഹ്വാനം ചെയ്തത്. എൽഡിഎഫിന്‍റെ എല്ലാ സ്ഥാനാർത്ഥികളുടെയും ചിത്രങ്ങളും റീൽസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.