പാലേരി സ്വദേശിയായ ജയപ്രകാശിനെയാണ് പോലീസ് പിടികൂടിയത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ മുയിപ്പോത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്. കോഴിക്കോട് പേരാമ്പ്ര പാലേരി സ്വദേശി കൂനിയോട് ചെറുവലത്ത് ജയപ്രകാശ്(54) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മറ്റാരുമില്ലാത്ത സമയം മനസ്സിലാക്കി എത്തിയ പ്രതി വയോധിക താമസിച്ചിരുന്ന വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. തിങ്കളാഴ്ച ബന്ധുക്കളാണ് ഇതുസംബന്ധിച്ച് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം മുയിപ്പോത്ത് വച്ച് ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.