നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കോടതിയില്‍ നിന്ന് ശിവസ്വാമി അനൂകൂല ഉത്തരവും വാങ്ങിയിരുന്നു

പാലക്കാട്: വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അട്ടപ്പാടിയില്‍ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. ഷോളയൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംആര്‍ ജിതേഷിനാണ് പരിക്കേറ്റത്. മേലേ കോട്ടത്തറയില്‍ അഴുക്കുചാല്‍ നിര്‍മ്മാണം ശിവസ്വാമിയെന്നയാള്‍ തടഞ്ഞിരുന്നു. നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കോടതിയില്‍ നിന്ന് ശിവസ്വാമി അനൂകൂല ഉത്തരവും വാങ്ങിയിരുന്നു. ഇതിനായി എത്തിച്ച നിര്‍മ്മാണ സാമഗ്രികള്‍ തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് തര്‍ക്കമുണ്ടായത്. ശിവസ്വാമിയാണ് ആക്രമിച്ചതെന്ന് എംആര്‍ ജിതേഷ് ആരോപിച്ചു. ശിവസ്വാമിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona