Asianet News MalayalamAsianet News Malayalam

മറവി രോഗം ബാധിച്ച അച്ഛനെ ഷൊർണൂരിൽ വച്ച് കാണാതായി, 3 മാസം നെട്ടോട്ടമോടിയ മകന് ആശ്വാസമായി റെയിൽവെ പൊലീസ്

ദീപാവലി ദിവസം അച്ഛനെ മകന്റെ കൈയ്യിലേൽപ്പിച്ചത്, കുടുംബത്തിനുള്ള പൊലീസിന്റെ ദീപാവലി സമ്മാനം കൂടിയായി മാറി

Shornur police found dementia patient missing for 3 months kgn
Author
First Published Nov 13, 2023, 8:22 PM IST

പാലക്കാട്: മറവി രോഗം ബാധിച്ച അച്ഛനെ മൂന്ന് മാസത്തിന് ശേഷം കണ്ടെത്തി മകന്റെ പക്കൽ സുരക്ഷിതമായി ഏൽപ്പിച്ച് ഷൊർണൂർ റെയിൽവെ പൊലീസ്. സെപ്തംബർ നാലിന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കാണാതായ കാശിരാജനെയാണ് ഷൊർണൂർ പൊലീസ് പട്ടാമ്പിയിൽ വച്ച് കണ്ടെത്തിയത്. തമിഴ്നാട് കള്ളക്കുറിശി സ്വദേശിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് മകൻ ഏഴിമല ഷൊർണൂർ റെയിൽവെ പൊലീസിന് പരാതി നൽകിയിരുന്നു. 

ദീപാവലി ദിവസം അച്ഛനെ മകന്റെ കൈയ്യിലേൽപ്പിച്ചത്, കുടുംബത്തിനുള്ള പൊലീസിന്റെ ദീപാവലി സമ്മാനം കൂടിയായി മാറി. ഇന്നലെയാണ് പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ വച്ച് കാശിരാജനെ പൊലീസ് കണ്ടെത്തിയത്. കാശിരാജനെ കാണാതായെന്ന് 40 ദിവസം മുൻപാണ് മകൻ ഏഴിമല ഷൊർണൂർ റെയിൽവെ പൊലീസിൽ പരാതി നൽകിയത്. കാശിരാജന്റെ ഭാര്യ കുളഞ്ചിയും മകൻ ഏഴിമലയും ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി അച്ഛനുമായി തിരികെ കള്ളക്കുറിശ്ശിയിലേക്ക് മടങ്ങി. ഷൊർണൂർ റെയിൽവെ പൊലീസ് എസ്ഐ അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാശിരാജനെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios