ചെമ്മീന്‍ സംസ്‌ക്കരണ ശാലയില്‍ നിന്ന് മലിനജലം കാപ്പിത്തോട്ടിലേക്ക് തള്ളിയത് നാട്ടുകാര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തധികൃതരുടെ നിര്‍ദേശം ലംഘിച്ച് ചെമ്മീന്‍ ഷെഡ്ഡുകളില്‍ നിന്ന് മാലിന്യം തോട്ടിലേക്കൊഴുക്കിയത്. ഇത് കമ്പിവളപ്പ് പ്രദേശത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ തടയുകയായിരുന്നു.
അമ്പലപ്പുഴ: ചെമ്മീന്‍ സംസ്‌ക്കരണ ശാലയില്‍ നിന്ന് മലിനജലം കാപ്പിത്തോട്ടിലേക്ക് തള്ളിയത് നാട്ടുകാര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്തധികൃതരുടെ നിര്‍ദേശം ലംഘിച്ച് ചെമ്മീന്‍ ഷെഡ്ഡുകളില്‍ നിന്ന് മാലിന്യം തോട്ടിലേക്കൊഴുക്കിയത്. ഇത് കമ്പിവളപ്പ് പ്രദേശത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ തടയുകയായിരുന്നു.
വളഞ്ഞവഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ചെമ്മീന്‍ സംസ്‌ക്കരണ ശാലയില്‍ നിന്നാണ് മലിനജലം തോട്ടിലേക്ക് ഒഴുക്കിയത്. കമ്പിവളപ്പില്‍ പ്രവര്‍ത്തിക്കുന്ന ചില സംസ്‌ക്കരണ ശാലകളില്‍ നിന്നും ഇത്തരത്തില്‍ മലിനജലം ഒഴുക്കിയിരുന്നു. തോട്ടിലേക്ക് മലിനജലം ഒഴുക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒരാളെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം ചെമ്മീന്‍പീലിംഗ് ഷെഡ് അസോസിയേഷന്‍ നേരത്തെ തന്നെ വെള്ളക്കെട്ട് മാറുന്നത് വരെ ഷെഡ്ഡുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നതായും ഷെഡുകള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
