മഹാരാജാസ് കോളേജില്‍ വച്ച് ക്യാംപസ് ഫ്രന്‍റ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യുവിന്‍റെ വീട് സൈമണ്‍ ബ്രിട്ടോ സന്ദര്‍ശിച്ചു.
ഇടുക്കി: അഭിമന്യുവിമന്‍റെ ഓർമ്മകളുമായി സൈമൺ ബ്രിട്ടോ കൊട്ടാക്കബൂരിലെ വീട്ടിലെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൊട്ടാ കമ്പൂരിലെ അഭിമന്യുവിന്‍റ ഒറ്റമുറി വീട്ടിൽ അദ്ദേഹം എത്തിയത്. തന്‍റെ വീട്ടിലെ ഒരംഗവുമായിരുന്നു അഭിമന്യു. അവന്‍റെ വേർപാട് എന്‍റെ ജീവിതത്തിലെ തീരാവേദനയാണ്. അതുകൊണ്ടു തന്നെയാണ് കൊട്ടാകമ്പൂരിലെ അവനില്ലാത്ത ഒറ്റമുറി വീട്ടിലേക്ക് എന്നെ എത്തിച്ചത്. സൈമണ്‍ ബ്രിട്ടോ പറഞ്ഞു.
വാഹനത്തിൽ നിന്നും വീൽ ചെയറിലാണ് ബ്രിട്ടോയെ പാർട്ടി പ്രവർത്തകർ അഭിമന്യുവിന്‍റെ വീടിന് മുമ്പിൽ എത്തിച്ചത്. വീടിനുള്ളിലേക്ക് വീൽച്ചെയർ കടക്കില്ലാത്തതിനാൽ പാർട്ടിക്കാരുടെ സഹായത്തോടെ അകത്തേക്ക് പ്രവേശിച്ചു. അഭിമന്യുവിന്‍റെ അച്ഛന്‍റെ കിടക്കയിൽ പ്രവർത്തകർ കിടത്തി. പരിമിതികൾ ഏറെയുണ്ടായിട്ടും അഭിമന്യുവിന്‍റെ ഓർമ്മകളുമായിയെത്തിയ ബ്രിട്ടോയെ കണ്ട് മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.
മകനുതുല്യമായി സ്നേഹിച്ച അഭിമന്യുവിന്‍റെ ഓർമ്മകൾ സൈമണ്‍ ബ്രിട്ടോ പങ്കുവച്ചു. അവസാനമായി കാണുമ്പോൾ നാന്നായി പഠിക്കണമെന്നും ഉപദേശിച്ചിരുന്നു. പ്രകൃതി മനോഹാരിത ഏറെ ഇഷ്ടപ്പെട്ടിരുന്നവനാണ് അഭിമന്യു അവനെ മറക്കാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നേരം അഭിമന്യുവിന്‍റെ വീട്ടില്‍ ചിലവഴിച്ചാണ് ബ്രിട്ടോ മടങ്ങിയത്.
