മാനന്തവാടി: ചാനല്‍ പരിപാടിക്കിടെ അപവാദപ്രചരണം നടത്തിയ വൈദികന്‍ ജോസഫ് പുത്തന്‍പുരക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു വൈദികനായ ജോസഫ് പുത്തന്‍പുരക്കലിന്‍റെ പരാമര്‍ശങ്ങള്‍. 

ചാനലില്‍ വന്ന് പറയാന്‍ സാധിക്കാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും തന്‍റെയും പക്കല്‍ ഉണ്ടെന്നായിരുന്നു ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ പറഞ്ഞത്. കന്യാസ്ത്രീകൾ അനങ്ങരുത്, തെറ്റുകളെ ചൂണ്ടികാണിച്ചാൽ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വമാണുള്ളത്. കന്യാസ്ത്രീകൾ ഭയന്ന് എന്തിനും ഈ വർഗ്ഗത്തിന് കൂട്ടുനില്‍ക്കുകയാണ്. 

നിങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ എവിടെ നിന്ന് ലഭിച്ചെന്ന് വിശദമാക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവശ്യപ്പെടുന്നു. കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നുവെന്ന് സിസ്റ്റര്‍ ലൂസി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു

നേരത്തെ വാർത്തശേഖരണവുമായി ബന്ധപ്പെട്ട്  കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ ഉയര്‍ത്തിയ രൂക്ഷമായ ആരോപണങ്ങള്‍ക്കാണ് സിസ്റ്റര്‍ ലൂസി മറുപടി നല്‍കിയിരുന്നു.