മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരിമാര്‍ മരണമടഞ്ഞു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Sep 2018, 11:57 PM IST
sisters died within hours difference
Highlights

ഇന്ന് രാവിലെ ഏഴോടെയാണ് സഫിയത്ത് മരണമടയുന്നത്.ഈ മരണ വിവരമറിഞ്ഞ് സഹോദരി റുഖിയാത്ത് ഉച്ചക്ക് ഒന്നരയോടെയും മരിച്ചു.

അമ്പലപ്പുഴ: സഹോദരിമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. കാക്കാഴം വെള്ളൂർ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സഫിയത്ത്(79), നീർക്കുന്നം ഒറ്റത്തെങ്ങിൽ പരേതനായ അബ്ദുൾ ഹാമിദിന്റെ ഭാര്യ റുഖിയാത്ത് (73) എന്നിവരാണ് മരിച്ചത്. ഇരുവരും വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് കിടപ്പിലായിരുന്നു. 

ഇന്ന് രാവിലെ ഏഴോടെയാണ് സഫിയത്ത് മരണമടയുന്നത്.ഈ മരണ വിവരമറിഞ്ഞ് സഹോദരി റുഖിയാത്ത് ഉച്ചക്ക് ഒന്നരയോടെയും മരിച്ചു.സഫിയത്തിന്റെ മൃതദേഹം കാക്കാഴം മുഹ്യിയിദീൻ ജുമാ മസ്ജിദിലും റുഖിയാത്തിന്റെ മൃതദേഹം നീർക്കുന്നം ഇജാബ മസ്ജിദ് ഖബറിടത്തിലും സംസ്കരിച്ചു.
 

loader