പുനലൂരിൽ ഇന്ന് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപം ഏറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും. അതീവ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി. 

പുനലൂര്‍: പുനലൂരിൽ ഇന്ന് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപം ഏറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും. അതീവ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി. ഇടുക്കി വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. മേഘാവരണം കുറഞ്ഞതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. ഇത് സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയുടെ അളവിലും 36ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.