Asianet News MalayalamAsianet News Malayalam

മദ്യപിച്ചെത്തി കോവളത്തെ റെസ്റ്റോറന്‍റ് ഉടമയായ യുവതിയെയും ജീവനക്കാരനെയും മർദിച്ചു; ആറ് പേര്‍ അറസ്റ്റില്‍

സെപ്തംബര്‍ 26 ന് രാത്രി 10 മണിയോടെയാണ്  മദ്യപിച്ചെത്തിയ ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്

six men who beaten up Kovalam restaurant owner arrested SSM
Author
First Published Sep 30, 2023, 2:56 PM IST

തിരുവനന്തപുരം: കോവളം പാം ബീച്ച് റെസ്റ്റോറന്‍റിൽ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മർദിച്ച  കേസിലെ പ്രതികള്‍ അറസ്റ്റില്‍. ആറ് പേരെ കോവളം പൊലീസാണ് അറസ്റ്റ് ചെയ്തത്. 

വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ  മാലിക് (36), ആവാടു തുറ മായക്കുന്ന് വീട്ടിൽ വിജി (41). കണ്ണങ്കോട് താജ് ഹോട്ടലിന് സമീപം പരുത്തി വിളാകം വീട്ടിൽ  മനോജ് ( 29 ), വെങ്ങാനൂർ  വെണ്ണിയൂർ  തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വിപിൻ ഹൗസിൽ വിപിൻ ( 24 ), വിഴിഞ്ഞം  മുക്കോല തലയ്ക്കോട് മുരുക ക്ഷേത്രത്തിനു സമീപം വാഴവിളാകത്ത് വടക്കരിക്കത്ത് പുത്തൻവീട്ടിൽ  വേണു എന്ന ജപ്പാനുണ്ണി ( 49 ), വെങ്ങാനൂർ  മുട്ടയ്ക്കാട്  ജംഗ്ഷന് സമീപം പുളിമൂട്ടിൽ ലാലു ഭവനിൽ   ബിപിൻ കുമാർ ( ലാലു 34 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

ഇക്കഴിഞ്ഞ സെപ്തംബര്‍ 26 ന് രാത്രി 10 മണിയോടെ  മദ്യപിച്ചെത്തിയ ആറംഗ സംഘം ഹോട്ടൽ ഉടമയായ വനിതയെയും ഹോട്ടൽ ജീവനക്കാരനായ അനിലിനെയും ക്രൂരമായി മർദിച്ച കേസിലാണ് അറസ്റ്റ്. കോവളം സി ഐ ബിജോയ്, എസ് ഐ മാരായ അനീഷ്, അനിൽ, എ എസ് ഐ മുനീർ , സി പി ഒമാരായ ഷൈജു, സുധീർ, സെൽവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

'ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാന്‍' പലവട്ടം പീഡനം, ശേഷം മുങ്ങി; മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കവെ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios