ഇത്രയും ഓര്‍മശക്തി! നോണ്‍ സ്റ്റോപ്പായി പൈ മൂല്യം പറയുന്ന ഒന്നാം ക്ലാസുകാരന്‍
ആധാർ നമ്പർ കാണിച്ചുകൊടുത്തപ്പോൾ 12 അക്ക നമ്പർ ജുവൻ ക്രിസ്റ്റോ ഞൊടിയിടയിൽ മനപ്പാഠമാക്കി. അപ്പോഴാണ് മകന്‍റെ മിടുക്ക് കണക്ക് മാഷായ അച്ഛൻ തിരിച്ചറിഞ്ഞത്

വയനാട്: പൈ വാല്യു നമ്മളെ സംബന്ധിച്ച് 3.14 ആണ്. എന്നാൽ മീനങ്ങാടി സ്വദേശിയായ ആറ് വയസ്സുകാരനോട് ചോദിച്ചാൽ ഉത്തരം നീളും.
ആധാർ നമ്പർ കാണിച്ചുകൊടുത്തപ്പോൾ 12 അക്ക നമ്പർ ജുവൻ ക്രിസ്റ്റോ ഞൊടിയിടയിൽ മനപ്പാഠമാക്കി. അപ്പോഴാണ് മകന്‍റെ മിടുക്ക് കണക്ക് മാഷായ അച്ഛൻ തിരിച്ചറിഞ്ഞത്. പിന്നാലെ പൈ പരിചയപ്പെടുത്തി.
"ജുവാന്‍ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഈ ഓണം അവധിക്കാലത്ത് അവന്‍ സ്വന്തം ആധാര്‍ കാര്‍ഡ് കണ്ടു. ഒറ്റ വായനയില്‍ തന്നെ നമ്പര്‍ മനപ്പാഠമാക്കി. അത് ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു. അങ്ങനെയാണ് ജുവാന് നമ്പറുകള്‍ ഓര്‍ത്തിരിക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലായത്"- അമ്മ നിമ്മി പറഞ്ഞു.
നിരവധി അംഗീകാരങ്ങളും അതിനിടയിൽ ജുവാനെ തേടിയെത്തി. ഇനിയും പുതിയ നേട്ടങ്ങളിലേക്ക് കണക്ക് ഒപ്പിക്കുകയാണ് ഈ ആറ് വയസ്സുകാരൻ. നേട്ടങ്ങൾ കണക്കിലാണെങ്കിലും ഇഷ്ടം ഫുട്ബോളിനോടാണ്.