ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
പുരയിടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് കിണറ്റിൽ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തിരുവല്ല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പത്തനംതിട്ട: തിരുവല്ല കിഴക്കൻ ഓതറയിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് അസ്ഥികൂടം പുറത്തെടുത്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പുരയിടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് കിണറ്റിൽ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തിരുവല്ല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്ഏഷ്യാനെറ്റ് ന്യൂസ് ലൈവ്