നേരത്തെ തൃശ്ശൂര്‍ ആര്യസമാജത്തില്‍ വച്ച് ഹിന്ദു ആചാരം സ്വീകരിച്ച് സിമോണ തുളസി എന്ന നാമകരണം സ്വീകരിച്ചിരുന്നു

തിരുവല്ല: സ്ലോവേക്യന്‍ യുവതി സിമോണയ്ക്ക് കേരളത്തില്‍ ബ്രാഹ്മണ രീതിയില്‍ വിവാഹം. ബിഡിജെഎസ് ഉപാധ്യക്ഷനുമായ തറയില്‍ കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ മകന്‍ അഗ്നിശര്‍മ്മനാണ് സിമോണയെ വേളി കഴിച്ചത്. 

നേരത്തെ തൃശ്ശൂര്‍ ആര്യസമാജത്തില്‍ വച്ച് ഹിന്ദു ആചാരം സ്വീകരിച്ച് സിമോണ തുളസി എന്ന നാമകരണം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്ത് വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരിയുടേയും ടി.എം. ഗംഗയും ദത്തെടുക്കുകയും ചെയ്തിരുന്നു.

പ്രളയം കാരണം മാറ്റിവച്ച വിവാഹം പിന്നീട് ലളിതമായി മാത്രമായിരുന്നു ചടങ്ങുകള്‍ നടന്നത്. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പങ്കെടുത്തു.