മലപ്പുറം: നഗരസഭയിലെ അങ്കണവാടി വിദ്യാർത്ഥികളുടെ ഭക്ഷണം ഇനി മുതൽ 'സ്മാർട്ട്'. വൈവിദ്ധ്യവും പോഷകസമൃദ്ധവുമായ ഭക്ഷണം  ഉൾക്കൊള്ളിച്ച് വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടി കുട്ടികൾക്കായി നടപ്പാക്കുന്ന സ്മാർട്ട് ഡയറ്റ് പദ്ധതിക്ക് മലപ്പുറത്ത് ഇന്ന് തുടക്കമായി.

നഗരസഭയിലെ 10 അങ്കണവാടികളിലാണ് പ്രാഥമികമായി പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ ആകുന്നതോടെ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും പരിഷ്‌കരിച്ച ഭക്ഷണക്രമം വ്യാപിപ്പിക്കാനാണ് തീരുമാനം. തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസങ്ങളിലും വ്യത്യസ്തവും രുചിയൂറുന്നതുമായ വിഭവങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കുക. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടങ്ങളിൽ ഉണ്ടാക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാണ് ആഹാരം തയാറാക്കുക. 36ാം വാർഡിലെ വട്ടിപറമ്പ് അങ്കണവാടിയിൽ നഗരസഭ അധ്യക്ഷ സി എച്ച് ജമീല പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. കൗൺസിലർ റിനിഷ അദ്ധ്യക്ഷത വഹിച്ചു.

Read More: ബന്ധുക്കൾ ഉപേക്ഷിച്ച് ആശുപത്രിയിൽ കഴിയുന്ന വയോധികന് താങ്ങും തണലുമായി നഴ്സുമാരും ജീവനക്കാരും