ഐലന്‍റ് എക്‌സ്പ്രസിന്‍റെ എസി കോച്ചിന് സമീപം പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ കായംകുളം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.
കായംകുളം: ഐലന്‍റ് എക്‌സ്പ്രസിന്‍റെ എസി കോച്ചിന് സമീപം പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ കായംകുളം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.
കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഐലന്‍റ് എക്‌സ്പ്രസ് ട്രെയിൻ, സ്‌റ്റേഷനിലെത്തിയപ്പോൾ എസി കോച്ചിന്‍റെ വീലിന് സമീപത്ത് നിന്ന് പുക ഉയരുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ കോച്ചിലുണ്ടായിരുന്ന മെക്കാനിക്ക് ഫയർ എക്സ്റ്റിങ്ങ്ഗുഷർ പ്രയോഗിച്ചതോടെ പുക ശമിച്ചു. വീലിന്‍റെ ബ്രേക്ക് ജാമായതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തി. തുടർന്ന് ബ്രേക്ക് നന്നാക്കിയ ശേഷം നാലുമണിയോടെയാണ് ട്രെയിൻ പുറപ്പെട്ടത്.
