കൊച്ചി: ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കയറിയ പാമ്പിനെ തല്ലിക്കൊന്നു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഒന്നര അടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. രാവിലെ എട്ടരയോടെ കോടതി ഹാള്‍ അടിച്ച് വാരാനെത്തിയ ജീവനക്കാരിയാണ് കോടതി മുറിയുടെ വാതിലിന് മുന്നില്‍ പാമ്പിനെ കണ്ടത്. 

ജീവനക്കാരി നിലവിളിച്ചതോടെ ആളുകള്‍ കൂടി, അതോടെ കോടതി ചേരും മുമ്പ് പാമ്പിന്‍റെ ശിക്ഷ നടപ്പായി. ഓടിക്കൂടിയ ആളുകള്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.കോടതി തുടങ്ങുന്നതിന് മുമ്പായി മജിസ്ട്രേറ്റ് എസ് ശിവദാസ് ആണ് കോടതിക്ക് മുന്നില്‍ പാമ്പിനെ കണ്ടെത്തയ കാര്യം അഭിഭാഷകരെയം ജീവനക്കാരെയും അറിയിച്ചത്.