Asianet News MalayalamAsianet News Malayalam

ഇതുവരെ 9 ഹജ്ജ് വിമാനങ്ങൾ, 1494 പേ‍ര്‍ യാത്രയായി; വനിതാ തീർഥാടകർ മാത്രമുള്ള ആദ്യ വിമാനം പുറപ്പെട്ടു

ഇന്ന് കരിപ്പൂരിൽ നിന്നു പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം IX-3031 സൗദി സമയം പുലർച്ചെ 4.10 മണിക്കും രണ്ടാമത്തെ വിമാനം IX-3033 സൗദി സമയം 12:16നും ജിദ്ദയിലെത്തി. 

So far 9 Hajj flights 1494 people have traveled first flight carrying only women pilgrims took off
Author
First Published May 23, 2024, 6:52 PM IST

മലപ്പുറം: കേരളത്തില്‍ നിന്നുള്ള 1494 തീർത്ഥാടകർ 9 വിമാനങ്ങളിലായി കരിപ്പൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടു. ഇതിൽ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. ഇന്ന് കരിപ്പൂരിൽ നിന്നു പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം IX-3031 സൗദി സമയം പുലർച്ചെ 4.10 മണിക്കും രണ്ടാമത്തെ വിമാനം IX-3033 സൗദി സമയം 12:16നും ജിദ്ദയിലെത്തി. 

മൂന്നാമത്തെ വിമാനം IX 3035 വൈകീട്ട് 05:39ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ടു. ഇതോടെ മൊത്തം 9 ഹജ്ജ് വിമാനങ്ങൾ കരിപ്പൂരിൽ നിന്നു യാത്രയായി. ഇന്നത്തെ മൂന്നാമത്തെ വിമാനത്തിൽ സ്ത്രീകൾ മാത്രമുള്ള വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ 166 തീർത്ഥാടകരാണ് യാത്രയായത്. 23 മുതൽ 28 വരെയുള്ള ദിവസങ്ങളിലായി 12 വിമാനങ്ങളിലായാണ് വിതൗട്ട് മെഹ്റം വിഭാഗത്തിലെ സ്ത്രീകൾ യാത്രയാകുന്നത്.

വിതൗട്ട് മെഹ്‌റം വിഭാഗത്തിൽ കേരളത്തിൽ നിന്നും മൊത്തം 3410 തീർത്ഥാടകരാണുള്ളത്. ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും 1991 പേരും, കൊച്ചിൻ എമ്പാർക്കേഷൻ വഴി 832 പേരും, കണ്ണൂർ എമ്പാർക്കേഷൻ വഴി 587 പേരുമാണ് വിതൗട്ട് മെഹ്‌റം വിഭാഗത്തിൽ യാത്രയാകുന്നത്. സ്ത്രീകൾക്കുള്ള യാത്രയയപ്പ് പ്രാർത്ഥനക്ക് ഇബ്രാഹിം ബാഖവി മേൽമുറി നേൃത്വം നൽകി.

നാളെ (24-05-2024 വെള്ളി): വിതൗട്ട് മെഹ്റം വിഭാഗത്തിലുള്ള മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്. ആദ്യ വിമാനം IX 3011 പുലർച്ചെ 12:05നും രണ്ടാമത്തെ വിമാനം IX:3013 8:00AMനും മൂന്നാമത്തെ വിമാനം IX-3015 വൈകുന്നേരം 5 മണിക്കുമാണ് പുറപ്പെടുന്നത്. 

ആദ്യ മലയാളി ഹജ്ജ് സംഘത്തെ വരവേറ്റ് മലയാളി സംഘടനകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios